യാത്ര മുടങ്ങിയവർക്ക്​ ടിക്കറ്റ്​ മാറ്റാൻ സമയം നീട്ടി നൽകി എമിറേറ്റ്​സ്​

മനാമ: കോ​വി​ഡ്​ കാ​ല​ത്ത്​ യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍ക്ക് ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി എ​മി​റേ​റ്റ്‌​സ് എ​യ​ര്‍ലൈ​ന്‍സ് നീ​ട്ടി. 2020 സെ​പ്​​റ്റം​ബ​ര്‍ 30ന് ​മു​മ്പ് ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ക്ക് ആ​ദ്യം ബു​ക്ക്​ ചെ​യ്​​ത ദി​വ​സം തൊ​ട്ട്​ 1125 ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​റ്റി​യെ​ടു​ക്കാം. നി​ല​വി​ൽ ഇ​ത്​ 760 ദി​വ​സ​മാ​യി​രു​ന്നു. ടി​ക്ക​റ്റ്​ റീ ​ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 2020 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ശേ​ഷം ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക്​ ഒ​രു ടി​ക്ക​റ്റെ​ങ്കി​ലും 2021 ഡി​സം​ബ​ർ 31ന്​ ​മു​മ്പു​ള്ള യാ​ത്ര​ക്കു​ള്ള​താ​ണെ​ങ്കി​ൽ റീ​ബു​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ 760 ദി​വ​സം ല​ഭി​ക്കും. 2020 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ശേ​ഷ​വും 2021 മാ​ർ​ച്ച്​ 31ന്​ ​മു​മ്പും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ 1125 ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​റ്റി​യെ​ട​ക്കാ​വു​ന്ന​താ​ണ്.