bahrainvartha-official-logo
Search
Close this search box.

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ മന്ത്രിസഭായോഗം

cabinet

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​നു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ ഏ​കോ​പ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ല്‍ കോ​വി​ഡി​നെ ചെ​റു​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി കോ​വി​ഡി​നെ നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ക​ണ​മെ​ന്ന് പ്രി​ന്‍സ് സ​ല്‍മാ​ന്‍ ആ​ഹ്വാ​നം ചെ​യ്​​തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.ത​ട​വു​കാ​രു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ല്‍ മ​ന്ത്രി​സ​ഭ സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണ്. ഡോ​ക്​​ട​ര്‍മാ​രും ന​ഴ്​​സു​മാ​രു​മ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ ടീം ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വി​ല​മ​തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍ഷ​ന്‍ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​ര്‍ക്കും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ര്‍ക്കും ന​ല്‍കു​ന്ന സ​ഹാ​യം ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. കു​റ​ഞ്ഞ​വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​കും. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ പ്ര​ത്യേ​ക നി​ര്‍ദേ​ശ​പ്ര​കാ​രം യു.​എ​ന്‍ അം​ഗീ​ക​രി​ച്ച മ​ന​സ്സാ​ക്ഷി ദി​നം ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തിെൻറ സേ​വ​ന​ങ്ങ​ളെ അ​നു​സ്​​മ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് കാ​ബി​ന​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്നേ​ഹ​ത്തിെൻറ​യും സ​ഹ​വ​ര്‍ത്തി​ത്വ​ത്തിെൻറ​യും സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം ലോ​ക​ത്തി​ന് ന​ല്‍കി​യ​ത്.

സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ലൈ​സ​ന്‍സ് ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച നി​യ​മ​വ​ശ​ങ്ങ​ള്‍ മ​ന്ത്രി​ത​ല നി​യ​മ​നി​ർ​മാ​ണ ക​മ്മി​റ്റി ച​ര്‍ച്ച ചെ​യ്യു​ക​യും കാ​ബി​ന​റ്റി​ല്‍ സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്​​തു. പ​ത്ര​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ നി​ര്‍മാ​ണ കാ​ര്യ മ​ന്ത്രാ​ല​യ സ​മി​തി​യു​ടെ ശി​പാ​ര്‍ശ​ക​ളും സ​മ​ര്‍പ്പി​ച്ചു. വി​ദേ​ശ ഭാ​ഷ​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി ഓ​പ്ഷ​ന​ല്‍ എ​ന്ന​നി​ല​ക്ക് ന​ട​പ്പാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശി​പാ​ര്‍ശ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!