ഗ്രാന്‍ഡ്മാസ്റ്റര്‍ 2021: കേരള കാത്തലിക് അസോസിയേഷന്‍ ഏഴു മാസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ലൈവ് ക്വിസ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.ഏ.), സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാന്‍ഡ്മാസ്റ്റര്‍ 2021 എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് ക്വിസ് സംഘടിപ്പിക്കുന്നു. ഏഴു മാസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ മെയ് ആദ്യവാരം ആരംഭിക്കും. രണ്ടു പേരടങ്ങുന്ന എഴുപത്തിരണ്ട് ടീമുകള്‍ ജൂനിയര്‍. സീനിയര്‍ വിഭാഗങ്ങളിലായി വിവിധ റൗണ്ടുകളില്‍ മത്സരിക്കും. 12 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഗ്രാന്‍ഡ്മാസ്റ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാം. ഗ്രാന്‍ഡ്മാസ്റ്റര്‍ സീനിയര്‍ വിഭാഗത്തില്‍, ഒരു മത്സരാര്‍ത്ഥി നിര്‍ബന്ധമായും 18 വയസ്സിനു മുകളില്‍ ആയിരിക്കണം. രണ്ടാമത്തെ മത്സരാര്‍ത്ഥി 12 വയസ്സിനു മുകളില്‍ ആയിരിക്കണം. ഓരോ വിഭാഗത്തിലും 36 ടീമുകള്‍ മത്സരിക്കും. ആറ് ടീമുകള്‍ പ്രാരംഭമായി പങ്കെടുക്കുന്ന പ്രാഥമിക എലിമിനേഷന്‍ റൗണ്ട് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ വീതം പുറത്താകും. ഓരോ മാസവും 2 ടീമുകള്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ വിജയികള്‍ ആവും. ഓരോ മാസത്തിലെയും വിജയികള്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷമുള്ള സെമി ഫൈനല്‍ റൗണ്ടിലും, അതിലെ വിജയികള്‍ ഫൈനല്‍ റൗണ്ടിലും മത്സരിക്കും.

മത്സരങ്ങളില്‍ ഓഡിയോ വിഷ്വല്‍, ഐ.ക്യു, ചോദ്യോത്തര വേള, ഇമേജ്, ബസ്സര്‍, റാപ്പിഡ് ഫയര്‍ റൗണ്ടുകള്‍ ഉണ്ടായിരിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, ചരിത്രം, മതം, കലാ സാഹിത്യം, കായികം, വിനോദം, സമകാലീന സംഭവങ്ങള്‍ എന്നീ വിഷയങ്ങളില്‍ ടീമുകള്‍ മാറ്റുരയ്ക്കും. രജിസ്‌ട്രേഷന്‍ ഏപ്രില്‍ പതിനഞ്ചാം തീയതി മുതല്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫോമുകള്‍ക്കായി കെസിഎ ഓഫീസിനെയോ, 39207951 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 5 ദിനാറാണ്. വിജയികള്‍ക്കും ഓണ്‍ലൈന്‍ അനുവാചകര്‍ക്കും ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആയിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നും പ്രസിഡന്റ് റോയ് സി ആന്റണി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിയോ ജോസഫ് – 39207951
ജിന്‍സണ്‍ പുതുശ്ശേരി – 35507934
വിനു ക്രിസ്റ്റി – 36446223