വിഷുക്കാലത്തെ ആഘോഷമാക്കി ബഹ്റൈനിൽ നിന്നുമൊരു ശ്രീകൃഷ്ണ ഭക്തിഗാന ആൽബം ‘കൃഷ്ണായനം’

മനാമ: ബഹ്‌റൈനിലെ പ്രശസ്ത വാദ്യ കലാ സംഘമായ സോപാനം വാദ്യ കലാ സംഘകവും കോൺവെക്സ് മീഡിയയും ചേർന്ന് അണിയിച്ചൊരുക്കിയ ശ്രീകൃഷ്ണ ഭക്തിഗാന ആൽബം ‘കൃഷ്ണായനം’ പുറത്തിറങ്ങി. ബഹ്‌റൈനിലും നാട്ടിലുമായി ചിത്രീകരിച്ച ഈ ആൽബത്തിൽ സോപാനത്തിന്റെ സാരഥി സന്തോഷ് കൈലാസിനൊപ്പം ബഹ്‌റിയനിലെ രണ്ടു ഡസനിലധികം കലാകാരന്മാരും ഒത്തു ചേരുന്നു.

ഈ വിഷുക്കാലത്തെ ആഘോഷമാക്കിക്കൊണ്ട് ഇതിനകം തന്നെ ആസ്വാദകർ ഈ ഗാനത്തെ ഏറ്റെടുത്തു കഴിഞ്ഞു.

സതീഷ് കെ യുടെ വരികൾക്ക് ആലാപനവും നിർവഹിച്ചിരിക്കുന്നത് ബഹ്‌റൈൻ പ്രവാസിയായ പ്രശസ്ത ഗായകൻ ഉണ്ണി കൃഷ്ണനാണ്. ആൽബത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് അജിത് നായരാണ്. കോൺവെക്സ് മീഡിയ ബഹ്റൈന്റെ ബാനറിൽ പ്രമോദ് രാജ്, ഷാജിമോൻ മൂർക്കോത്ത് ചേർന്നാണ് ‘കൃഷ്ണായനം’ നിർമ്മിച്ചിരിക്കുന്നത്.