bahrainvartha-official-logo
Search
Close this search box.

റവ. മാത്യു കെ മുതലാളി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷൻ യാത്രയയപ്പ് നൽകി

mathew k muthalali

മനാമ: ബഹ്റിൻ മാർത്തോമ്മാ ഇടവകമിഷന്റെ നേതൃത്വത്തിൽ ഇടവക മിഷൻ അംഗങ്ങളോടൊപ്പം സൂം കോൺഫറൻസിലൂടെ നടത്തപ്പെട്ട യാത്രയയപ്പ് സമ്മേളനം ബഹ്റിൻ മാർത്തോമ്മാ ഇടവക സഹവികാരി റവ.വി.പി.ജോൺ അച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ സൂം പ്ലാറ്റ്ഫോമിൽ സന്നിഹിതരായ ഏവർക്കും ഇടവകമിഷൻ വൈസ് പ്രസിഡന്റ് ശ്രീ. ജേക്കബ് ജോർജ്ജ് സ്വാഗതമരുളി.
ഇടവകയുടെ സീനിയർ മെമ്പറും അൽമോയ്ഡ് CEO ശ്രീ. M.T. മാത്യൂസ് , ഇടവക വൈസ് പ്രസിഡന്റ് ശ്രീ. ചാക്കോ പി. മത്തായി, ശ്രീ .ജോൺസൺ ജോർജ്ജ്, ശ്രീ .ജോർജ് ജോസഫ്, ഇടവക മിഷൻ കമ്മറ്റി അംഗങ്ങളായ ശ്രീ. മാത്യു വർഗ്ഗീസ് , ശ്രീ. അജി തോമസ് , ശ്രീമതി മഞ്ചു ബിജു , ശ്രീ .അനോജ് ജേക്കബ് എന്നിവർ യാത്രാ മംഗളാശംസകൾ അറിയിക്കുകയും ചെയ്ത സമ്മേളനത്തിൽ ഇടവക മിഷൻ ട്രസ്റ്റി ശ്രീമതി. സിനി ജോർജ്ജ് , ബഹുമാനപ്പെട്ട മുതലാളി അച്ചന്റെ ഇടവകമിഷൻ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഹ്രസ്വ വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചു.

മറുപടി പ്രസംഗം ചെയ്ത ഇടവക മിഷൻ പ്രസിഡന്റും, ഇടവക വികാരിയുമായ ആയ റവ.മാത്യു കെ . മുതലാളി അച്ചനോടും, സാന്നിദ്ധ്യം കൊണ്ട് യാത്ര അയപ്പ് സമ്മേളനംവിജയകരമാക്കിയ എല്ലാ ഇടവക ജനങ്ങളോടുംസ്നേഹത്തിന്റെ ഭാഷയിൽ ഇടവക മിഷൻ കമ്മറ്റിക്ക് വേണ്ടി ഇടവക മിഷൻ സെക്രട്ടറി ശ്രീ. കുരുവിള വർക്കി കൃതജ്ഞത അറിയിച്ചു . യാത്രയയപ്പ്സമ്മേളനത്തിൽ ശ്രീമതി. സിസി ജെയിംസ് MC ആയി പ്രവർത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!