ദേശീയ ദുരന്ത നിവാരണ സമിതിയുടെ അവലോകന യോഗം ചേർന്നു

Meeting convened for disaster management

മനാമ: ദേശീയ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ ദേശീയ ദുരന്ത നിവാരണ സമിതിയുടെ അടിയന്തര യോഗം നടത്തി. യോഗത്തിൽ ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി ലഫ്. ജനറൽ താരിഖ് അൽ ഹസ്സൻ അധ്യക്ഷത വഹിച്ചു. പൊതു സുരക്ഷയെ ബാധിച്ചേക്കാവുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു. ഇറാനിയൻ ആണവ കേന്ദ്രത്തിന്റെ അപകടത്തിന്റെ പ്രത്യാഘാതങ്ങളും  യോഗം ചർച്ച ചെയ്തു. അപകടത്തെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ദേശീയ, പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളും സമിതി ചർച്ച ചെയ്തു.