ലൈസെൻസില്ലാതെ പരിശോധന നടത്തിയ വിദേശ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു

മനാമ: ലൈസെൻസില്ലാതെ ഡോക്ടർ എന്ന വ്യാജേന പരിശോധന നടത്തിയ 48 കാരിയായ വിദേശ വനിതയെ പോലീസ് അറസ്റ്റ് ചെയ്‌തു. നാഷണൽ ഹെൽത്ത്  റെഗുലേറ്ററി അതോറിറ്റിയും ഫോറെൻസിക്ക്  ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത പ്രവർത്തനമാണ് ഇവരെ പിടികൂടാൻ സഹായിച്ചത് . ഇവർ ഉപയോഗിച്ച ഉപകരണങ്ങളും മരുന്നുകളും പോലീസ് പിടിച്ചെടുക്കുകയും നിയമ നടപടിയി കൈ കൊള്ളുകയും ചെയ്‌തു.