ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമീഷ​ൻ യോഗം ഏപ്രിൽ ഏഴിന്: ഏകോപന യോഗം സംഘടിപ്പിച്ചു 

മനാമ: ബഹ്‌റൈൻ-ഇന്ത്യ ഹൈ ജോയിന്റ് കമ്മീഷന്റെ മൂന്നാമത്തേ യോഗം ഏപ്രിൽ ഏഴിന് നടക്കുന്നതിന് മുന്നോടിയായി ഏകോപന യോഗം നടന്നു. യോഗത്തിൽ അന്താരാഷ്ട്ര വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും അധ്യക്ഷത വഹിച്ചു . യോഗത്തിൽ ഇരു രാജ്യങ്ങളും വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധത്തെ ഉയര്‍ത്തിക്കാട്ടി. 

എണ്ണ, വാതകം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, ഐടി, മാനവ വിഭവശേഷി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പുരോഗതിയും, ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച  സഹകരണത്തിനുള്ള സാധ്യതകളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശ്കതമാണെന്നും വരും വർഷങ്ങളിൽ വിവിധ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാവുമെന്നും ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.