കനിവിൻറെ ഇഫ്ത്താറുമായി ബി കെ എസ് എഫ്

മ​നാ​മ: കോ​വി​ഡിൻറെ പ്ര​തി​സ​ന്ധി കാ​ല​ത്ത് ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹാ​യ​ഹ​സ്​​ത​മാ​യി മാ​റി​യ ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) സേ​വ​ന കൂ​ട്ടാ​യ്​​മ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​രാ​ൻ മേ​യ് ഏ​ഴി​ന് ​ക​നി​വിൻറെ ഇ​ഫ്​​താ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

1500 ഓ​ളം ഇ​ഫ്​​താ​ർ കി​റ്റു​ക​ളാ​ണ് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്​​തോ വാ​ങ്ങി ന​ൽ​കി​യോ ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന്​ ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​ ഡെ​സ്​​ക്​ അ​റി​യി​ച്ചു. ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ 38899576, 33614955, 33040446 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക​യോ വാ​ട്ട്സ്ആ​പ്​ അ​യ​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.