bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ത​ട​വു​കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ വിലയിരുത്തി വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ

0001-832125632_20210505_021449_0000

മനാമ :ബഹ്‌റൈൻ റീഫോർമേഷൻ ആൻഡ് റിഹാബിറ്റേഷൻ സെന്ററിലെ സൗകര്യങ്ങൾ വിദേശരാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം പരിചയപ്പെടുത്തി. ഒമാൻ, ചൈന,ജർമനി, ബ്രിട്ടൻ, ഫ്രാൻസ്,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരും അമേരിക്കൻ ,റഷ്യൻ എംബസി അംബാസഡർമാരും സന്ദർശനത്തിനായി എത്തി. സെൻറ​റി​ലെ ക്ലിനിക്കുകൾ, കെട്ടിടങ്ങൾ ,സന്ദർശന മേഖല എന്നിവ സംഘം സന്ദർശിച്ചു.

ബഹ്റൈൻ തടവുകാർക്ക് കൃത്യമായ ആരോഗ്യ പരിചരണവും കോവിഡ് മുൻകരുതൽ നടപടികളും ഇവിടെ സ്വീകരിക്കുന്നുണ്ട്. തടവുകാർക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുന്നുണ്ടെന്നും തടവുകാർക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ ഉള്ള സൗകര്യങ്ങളും റിഹാബിലിറ്റേഷൻ സെൻസറുകളിൽ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തടവുകാരുടെ ക്ഷേമത്തിനായി നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് ആഭ്യന്തരമന്ത്രാലയം  അണ്ടർ സെക്രട്ടറി  ശൈ​ഖ്​ നാ​സ​ർ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ  വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!