ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ് സംഘടിപ്പിച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ​രാ​തി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ​ ഇ​ന്ത്യ​ൻ എം​ബ​സി ഓൺലൈൻ ഓപ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളും കോ​ൺ​സു​ലാ​ർ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളും ഓപ​ൺ​ഹൗ​സി​ൽ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നു. ചി​ല പ​രാ​തി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ക​യും മ​റ്റു​ള്ള​വ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​തു.

ഇ​ന്ത്യ​യി​ലെ അ​വ​സ​ര​ങ്ങ​ൾ​ അ​റി​യാ​നും പ്ര​വാ​സി​ക​ളു​ടെ സം​ശ​യ നി​വാ​ര​ണ​ങ്ങ​ൾ​ക്കു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ​ ഗ്ലോബ​ൽ പ്ര​വാ​സി രി​ഷ്​​ത എ​ന്ന പേ​രി​ൽ പോ​ർ​ട്ട​ൽ (http://pravasirishta.gov.in) ആ​രം​ഭി​ച്ച വി​വ​രം അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. വെ​ബ്​​സൈ​റ്റി​ലെ ഫീ​ഡ്​​ബാ​ക്ക്​ ഫോ​മി​ൽ പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യോ​ട്​ ​ ഐക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ബ​ഹ്​​റൈ​ന്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ക്ക്​ ഒക്​​സി​ജ​നും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ ​ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

ബ​ഹ്​​റൈ​ൻ്റെ കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​യാ​സ​പ്പെ​ടുന്ന​വ​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.