നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പൂർണമായും ഓൺലൈൻ ആയി ആണ് പൊതുയോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളുടെ റിപ്പോർട്ടും അവതരിപ്പിക്കുകയും പൊതുയോഗം റിപ്പോർട്ട് അംഗീകരിച്ചു പാസ് ആക്കുകയും ചെയ്തു. രക്ഷാധികാരി ശ്രീ.സിബിൻ സലിം വരണാധികാരി ആയി നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ശ്രീ.അശോകൻ താമരക്കുളം പ്രസിഡന്റും ശ്രീ.ബോണി മുളപ്പാംപള്ളിൽ സെക്രട്ടറിയും ശ്രീ.സാമുവേൽ മാത്യു ട്രഷററും ആയുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.