ബഹ്റൈൻ കെ സി എ യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ : ബഹ്റൈൻ കെ സി എ യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വി കെ എൽ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടുകൂടിയായിരുന്നു ആഘോഷം.

കെസിഎ ഡ്രാമ ക്ലബിന്റെ ആഭിമുഖ്യത്തിൽ റോയ് സി ആൻറണിയുടെ സംവിധാനത്തിലുള്ള സ്നേഹസ്പർശം എന്ന നാടകം പരിപാടികളിൽ കൂടുതൽ ആകർഷകമായി.

വിവിധ മഹത് വ്യക്തികളുടെ ടാബ്ലോയും പരിപാടിക്ക് മോടി കൂട്ടി.

കെസിഎ ജനറൽ സെക്രട്ടറി ആഘോഷ പരിപാടിക്ക് സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രസിഡണ്ട് സേവി മാത്തുണ്ണി അദ്ധ്യക്ഷ പ്രസംഗവും വൈസ് പ്രസിഡണ്ട് റിപബ്ലിക് ദിന സന്ദേശവും നൽകി.

ചടങ്ങിൽ സർഗോത്സവ് 2019 ന്റെ ലോഗോ പ്രകാശനവും നടന്നു.