ഇന്ത്യ ലോകത്തിനു നല്‍കിയ സന്ദേശം സഹിഷ്ണുത; വിമര്‍ശനവുമായി കവി രാധാകൃഷ്ണന്‍ കുന്നുംപുറം

maithri

മനാമ: ഇന്ത്യ ലോകത്തിനു നല്‍കിയ സന്ദേശം സഹിഷ്ണുതയാണെന്ന് കവിയും, പ്രമുഖ സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണന്‍ കുന്നുംപുറം. നമ്മുടെ മണ്ണിലേക്ക് കടന്നു വന്ന മനുഷ്യ നന്മകളെയൊക്കെ നാം സ്വീകരിച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ നന്മകള്‍ അവര്‍ക്ക് തിരികെ നല്‍കി. മത രാഷ്ട്ര ഭേദങ്ങള്‍ നമുക്ക് തടസ്സമായില്ല. അത്തരത്തില്‍ പല വഴികളിലൂടെ രൂപപ്പെട്ട വൈവിദ്ധ്യങ്ങളുടെ സമ്പന്നതയാണ് ഇന്ത്യയെ നയിക്കുന്നത്. എല്ലാ കാലുഷ്യങ്ങളേയും കലാപങ്ങളേയും മറികടക്കാന്‍ ഗാന്ധിജിയിലേക്ക് നമ്മുടെ രാജ്യം മടങ്ങേണ്ടതുണ്ടെന്നും രാധാകൃഷ്ണന്‍ കുന്നംപുറം അഭിപ്രായപ്പെട്ടു.

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വതന്ത്ര ഇന്ത്യയും മതേതരത്വവും എന്ന വിഷയത്തില്‍ നടന്ന ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സി ബിന്‍ സലീമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അലിയാര്‍ അല്‍ ഖാസ്മി, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അംബലായി, ബിനു ക്രിസ്റ്റി, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി സ്വാഗതവും, സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!