bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍; ബഹ്‌റൈനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21,666 നിയമ ലംഘനങ്ങള്‍

mask bahrain

മനാമ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ബഹ്‌റൈനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21,666 നിയമ ലംഘനങ്ങള്‍. പബ്ലിക് സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ദിനാറാണ് നിയമലംഘകരില്‍ നിന്ന് പിഴയായി ഈടാക്കുന്നത്. നിയമം ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ പിഴ വര്‍ദ്ധിക്കും.

ഉത്തര മേഖല ഗവര്‍ണറേറ്റ് പരിധിയില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 4694ഉം സാമൂഹിക അകലം പാലിക്കാത്തതിന് 1470 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മാസ്‌ക് ധരിക്കാത്തതിന് 3553ഉം സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ 339 പേര്‍ക്കെതിരെയുമാണ് ഇതുവരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മുഹറഖ് ഗവര്‍ണറേറ്റില്‍ മാസ്‌ക് നിയമം ലംഘിച്ച 5471ഉം സാമൂഹിക അകലം പാലിക്കാത്തതിന് 1077 പേര്‍ക്കെതിരെയും നടപയുണ്ടായി.

ദക്ഷിണ ഗവര്‍ണറേറ്റ് പരിധിയില്‍ മാസ്‌ക് നിയമം ലംഘിച്ചതിന് 2722 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 2263 പേര്‍ക്കെതിരെയും നടപടിയെടുത്തു. പട്രോള്‍ ടീമുകള്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 5109 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 333 പേര്‍ക്കെതിരെയും നടപടിയെടുത്തതായി പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!