മനാമ: സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി പികെ ചൗധരിക്ക് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ(ഐസിആര്‍എഫ്) നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് യോഗം സംഘടിപ്പിക്കപ്പെട്ടത്. ഐസിആര്‍എഫ് ടീം അംഗങ്ങളും പ്രാദേശിക ടീമും യോഗത്തില്‍ പങ്കെടുത്തു. ഐസിആര്‍എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കി പിന്തുണ ഏറെ വലുതാണെന്ന് യോഗം വിലയിരുത്തി.
അടുത്തയാഴ്ച്ചയോടെ പികെ ചൗധരി ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലായിരിക്കും ഇനി അദ്ദേഹം പ്രവര്‍ത്തിക്കുക. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നതിക്കായി കഴിയവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള വ്യക്തിയാണ് പികെ ചൗധരിയെന്ന് ഐസിആര്‍എഫ് യാത്രയയപ്പ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് അദ്ദേഹത്തിന് എത്താന്‍ കഴിയട്ടെയെന്നും യോഗം ആശംസിച്ചു.