bahrainvartha-official-logo
Search
Close this search box.

കോവിഡ് വാക്‌സീന്‍ പരീക്ഷണത്തിന് സന്നദ്ധരായ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും നന്ദി രേഖപ്പെടുത്തി മന്ത്രിസഭാ യോഗം

hrh crown prince

മാനമ: കോവിഡ് വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് സന്നദ്ധരായ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും നന്ദി രേഖപ്പെടുത്തി ബഹ്‌റൈന്‍ മന്ത്രിസഭാ യോഗം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആറായിരത്തിലേറെ പേരാണ് വളണ്ടിയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.

സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റിയ, കോവിഡ് മഹാമാരിയെ തുടച്ചു നീക്കാനുള്ള ശ്രമത്തിന് പിന്തുണ നല്‍കിയ ഓരോരുത്തരോടും നന്ദിയറിക്കുകയാണ്. മനുഷ്യത്വവും കാരുണ്യവും സഹജീവിസ്‌നേഹവുവുമാണ് ബഹ്‌റൈന്‍ ജനതയുടെ കരുത്തെന്ന് തെളിയിക്കുന്നതാണ് വളണ്ടിയര്‍ രജിസ്റ്റ്‌ട്രേഷന്‍ സമയത്തുണ്ട് തിരക്ക് സൂചിപ്പിക്കുന്നത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വിലയിരുത്തി.

ക്വാറന്റീന്‍ സെന്റര്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സാണ് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ജനവാസ മേഖലകളില്‍നിന്ന് ദൂരത്തേക്ക് മാറ്റാനുള്ള നിര്‍ദേശം നല്‍കിയത്. പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റ ഭാഗമാണ് പുതിയ നീക്കം. സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിറാണ് യോഗം തീരുമാനങ്ങള്‍ വിശദീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!