bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ അവശ്യ മരുന്നുകള്‍ വീട്ടുപടിക്കലെത്തും; പ്രശംസയേറ്റു വാങ്ങി ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം

medicine

മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരാണ്. പലര്‍ക്കും അവശ്യ മരുന്നുകള്‍ കൃത്യമായി ലഭ്യമായില്ല. ഫാര്‍മസികളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ നേരിട്ട് ചെന്ന് വാങ്ങാന്‍ കഴിയാതിരുന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍ തടയാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ മരുന്നുകള്‍ വീടുകളിലെത്തിക്കാനുള്ള സംവിധാനവുമായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം രംഗത്ത് വന്നു.

500 ലധികം രോഗികള്‍ക്ക് വീടുകളിലേക്ക് മരുന്ന് എത്തിച്ച് നല്‍കിവരുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 30നാണ് വീടുകളിലേക്ക് മരുന്നുകളെത്തിക്കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം രൂപം നല്‍കിയത്. പ്രശംസനീയമായ നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ആവശ്യകത മനസിലാക്കി ഹോം ഡെലിവറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനാവും ആരോഗ്യമന്ത്രാലയം ശ്രമിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!