bahrainvartha-official-logo
Search
Close this search box.

കേരളീയ സമാജം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ സന്ദര്‍ശിച്ചു

SAMAJAM

മനാമ: കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും ബഹ്‌റൈനിലെ നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ സന്ദര്‍ശിച്ചു. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹവും വിശിഷ്യ പ്രവാസി മലയാളികളും നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും അംബാസിഡറുടെ ഭാഗത്ത് അനുകൂല സമീപനവും ഉണ്ടായതായി പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. കോവിഡ് രോഗാവസ്ഥയുടെ സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകളില്‍ ഉണ്ടായ മാറ്റം പ്രവാസി സമൂഹത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്ന് സമാജം പ്രതിനിധികള്‍ അംബാസിഡറെ ധരിപ്പിച്ചു.

എത്രയും വേഗത്തില്‍ സാധാരണ വിമാന സര്‍വ്വീസ് പുന:സ്ഥാപിക്കുന്നതിനാവശ്യമായ എയര്‍ ബബിള്‍ കോണ്‍ട്രാക്റ്റിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയെന്ന് അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ സമാജം പ്രതിനിധികളോട് ഉറപ്പ് നല്‍കിയതായി സമാജം പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. സാധാരണ വിമാന സര്‍വ്വീസുകളുടെ അഭാവത്തില്‍ നിലവില്‍ രജിസ്‌ട്രേഷന്‍ നടന്ന് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സഹായത്തോടെ ത്വരിതപ്പെടുത്തണമെന്നും സമാജം ആവശ്യപ്പെട്ടു.

രക്ഷിതാക്കളുടെ അരികില്‍ തിരിച്ചെത്താന്‍ കഴിയാതെ നിരവധി വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ വിസ സംവിധാനവും വിസിറ്റ് വിസയുടെ കാര്യത്തില്‍ നാട്ടില്‍ നിന്നുള്ള തടസ്സങ്ങള്‍ മാറ്റണമെന്നും നിലവില്‍ വിമാന സര്‍വ്വീസുകളുടെ അപര്യാപ്തത മൂലം നൂറുകണക്കിന് പ്രവാസികളുടെ വിസകള്‍ കാലാവധികഴിഞ്ഞ് നാട്ടില്‍ നിന്ന് വരാനാവാതെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാമെന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് റിപേയ്മന്റ് കാലാവധി നീട്ടികൊടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സെന്ററുകള്‍ ബഹ്‌റൈനില്‍ ആരംഭിക്കണമെന്നും സമാജം അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. എംബസിയുടെ ഗേറ്റില്‍ തന്നെ ഒരു ഇന്ത്യന്‍ സ്റ്റാഫിനെ നിയമിക്കാനും സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഗൈഡ് ചെയ്യാനും ആവശ്യക്കാര്‍ക്ക് വിശ്രമ സൗകര്യങ്ങളും ഒരുക്കണമെന്നും സമാജം അഭ്യര്‍ത്ഥിച്ചു.

പിയുഷ് ശ്രീവാസ്തവയുടെ സാന്നിദ്ധ്യം ഇന്ത്യന്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും പത്രക്കുറിപ്പില്‍ പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!