മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈൻ ഭാരവാഹികൾ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി എം.ജെ. ജോബ്, ആക്ടിങ് ട്രഷറർ വിനോദ് തമ്പി എന്നിവരുടെ സംഘമാണ് പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹം അനുഭവം പ്രശ്നങ്ങളിലേക്ക് അംബാസിഡറുടെ ശ്രദ്ധ ക്ഷണിച്ചതായി സംഘം വ്യക്തമാക്കി.
ക്ലബിൻെറ പ്രവർത്തനങ്ങളെക്കുറിച്ച് സ്റ്റാലിൻ ജോസഫ് വിശദീകരിച്ചു. ഭക്ഷണ കിറ്റ് വിതരണം, ചാർട്ടേഡ് വിമാന സർവിസ്, വൈദ്യസഹായം ലഭ്യമാക്കൽ തുടങ്ങിയ കോവിഡ് കാലത്തെ ഇന്ത്യൻ ക്ലബിൻെറ സേവനപ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. അടുത്ത ഘട്ടത്തിൽ എയർ ബബ്ൾ കരാറിൽ ഏർപ്പെടുന്ന 13 രാജ്യങ്ങളിൽ ഒന്ന് ബഹ്റൈൻ ആയേക്കുമെന്ന് അംബാസഡർ പറഞ്ഞു.