ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടക്കുന്നു. നിലവിൽ 22,882,722 പേരാണ് ലോകത്തിലാകെ കൊവിഡ് ബാധിച്ചവർ. 797,428 പേരാണ് വിവധ രാജ്യങ്ങളിലായി മരണപ്പെട്ടത്. അതേസമയം 15,530,790 പേർ രോഗമുക്തി നേടി. 6,554,504 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 61,845 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയാണ് നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. 5,746,534 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 44,779 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,048 പേർ മരണപ്പെട്ടതോടെ 177,426 ആയി മരണ നിരക്ക് ഉയർന്നു. 3,095,910 പേരാണ് ഇതുവരെ രോഗമുക്തരായത്. 2,473,198 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 16,817 പേർ ഗുരുതരാവസ്ഥയിലാണ്.
രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ ഇതുവരെ 3,505,097 പേർക്ക് കൊവിഡ് ബാധിക്കുകയും 112,423 പേർ മരണപ്പെടുകയും ചെയ്തു. 739,267 പേർ രാജ്യത്ത് ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരാവസ്ഥയിലുള്ളത് 8,318 പേർക്കാണ്. ഇതുവരെ 2,160,059 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2,910,032 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിൽ 70000ത്തിനടുത്ത് കേസുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. 55,002 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 2,160,059 പേർ രോഗമുക്തരായി.
അതേസമയം ലോകാരോഗ്യ സംഘടന റഷ്യയുടെ കൊാവിഡ് വാക്‌സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി. റഷ്യ 40,000ലധികം പേരിലേക്ക് വാക്‌സിൻ പരീക്ഷണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണിത്. നിലവിൽ സ്പുട്‌നിക് 5 വാക്‌സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.