മനാമ : താ’അ അൽ ഷബാബ് യുവജനോത്സവത്തിന്റെ പത്താം പതിപ്പിന് ബാബ് അൽ ബഹ്റൈനിൽ തുടക്കമായി. സാംസ്കാരിക കലാ പരിപാടികളാണ് യുവജനോത്സാവത്തിന്റെ ഭാഗമായി നടക്കുക. മാർച്ച് 3 വരെ തുടരുന്ന കലാപരിപാടികൾ മൂന്ന് പ്രധാന മുദ്രവാക്യങ്ങളെ ഉയർത്തിക്കൊണ്ടാണ് നടക്കുക. നിർമ്മാണം എന്ന് അർത്ഥമാക്കുന്ന തശീദ്, നവീകരണം എന്ന് അർത്ഥമാക്കുന്ന തജ്ദീദ്, സന്മാർഗിത എന്ന് അർത്ഥമാക്കുന്ന തഖ്ലീദ് എന്നിവയാണ് മുദ്രവാക്യങ്ങൾ.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹാർമണി ആൻഡ് റോൾസ് ഗ്രൂപ്പ് അവതരിപ്പിച്ച സനർവി എന്നനാടകം അരങ്ങേറി. വരും ദിവസങ്ങളിൽ കൂടുതൽ കലാപരിപാടികളും സംഗീത നിശയും അരങ്ങേറും.