മനാമ: കണ്ണൂര്‍ അഴിക്കോട് മണ്ഡലം കെഎംസിസി കമ്മിറ്റി നിലവില്‍ വന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു കമ്മറ്റി പ്രഖ്യാപനം. അഴിക്കോട് എം.എല്‍.എ കെ.എം ഷാജിയാണ് പുതിയ കമ്മറ്റി പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റായി സൈനുദ്ദിന്‍ കണ്ടിക്കലെനെയും സെക്രട്ടറിയായി ഫൈസല്‍ ഇസ്മായിലെനെയും തെരഞ്ഞെടുത്തു. ട്രഷറര്‍: ഇബ്രാഹിം എംപി ഓര്‍ഗനൈസിംഗ് സെക്രട്ടറി: സമദ് സിപി എന്നിവരും പ്രവര്‍ത്തിക്കും.
സഹഭാരവാഹികള്‍;
വൈസ് പ്രസിഡന്റുമാര്‍: യൂസഫ് എപി വളപട്ടണം, സവാദ് കാട്ടാമ്പള്ളി, നൗഫല്‍ വി കെ പാപ്പിനിശ്ശേരി. ജോയിന്റ് സെക്രട്ടറിമാര്‍: ഷബീര്‍ കെ അഴിക്കോട്, സഫ്വാന്‍ പൊയ്ത്തും കടവ്, റിവാസ് വളപട്ടണം.
ഹാദി മിഷാലിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ചടങ്ങിന് കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി റൗഫ് മാട്ടൂല്‍ സ്വാഗതം പറഞ്ഞു. കെഎംസിസികണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീറഹ്മാനാണ് ഉദ്ഘടനം ചെയ്തത്.
അസൈനാര്‍ കളത്തിങ്കല്‍, കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, ഗഫൂര്‍ കയ്പമംഗലം ഐയുഎംഎല്‍ അഴിക്കോട് മണ്ഡലം പ്രസിഡണ്ട് കെവി ഹാരിസ്, അബുദാബി കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി ഇ ടി സുനീര്‍ എന്നിവര്‍ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. സമദ് സിപി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.