ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 69, 878 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 29,75,701 ആയി. ഇന്നലെ മാത്രം 945 പേര്‍ മരണപ്പെട്ടു. ഇതോടെ മരണനിരക്ക് 55, 794 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ 22,22,577 പേര്‍ രോഗമുക്തരായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് പ്രതിദിന കൊവിഡ് പരിശോധനകള്‍ 10 ലക്ഷം കടന്നിട്ടുണ്ട്. ഇന്നലെ 10,23,836 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സിന്‍ ജനുവരിയോടെ വിപണിയിലെത്തുമെന്നാണ് സൂചന. 100 പേരിലാണ് വാക്സിന്‍ ആദ്യ ദിവസം കൂത്തി വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് നടക്കുക. പ്രധാന പരീക്ഷണ കേന്ദ്രങ്ങള്‍ പൂനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവടങ്ങളാണ്. അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാ
ട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. 14,161 പേര്‍ മഹാരാഷ്ട്രയിലും, 9,544 പേര്‍ ആന്ധ്രയിലും, 7,571 പേര്‍ കര്‍ണ്ണാടകയിലും, 5,995 പേര്‍ തമിഴ്നാട്ടിലും ഇന്നലെ രോഗബാധിതരായി. 4,991 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 3,245 പേരും രോഗബാധിതരായി.
അതേസമയം കേരളത്തില്‍ ഇന്നലെ 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
.