മനാമ: കുട്ടികളില്‍ കാണുന്ന അമിത ക്ഷീണം, വയറിളക്കം തുടങ്ങിയവ കോവിഡ് ലക്ഷണങ്ങളായേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ച ചില കുട്ടികളില്‍ അമിത ക്ഷീണം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എന്നാല്‍ ചിലരില്‍ ഇത്തരം ലക്ഷണങ്ങളൊന്നും തന്നെ കണ്ടിരുന്നുമില്ല. അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാധാരണ ക്ഷീണവും വയറിളക്കവും ഉണ്ടാവുകയാണെങ്കില്‍ കുട്ടികളെ നിരീക്ഷിക്കുകയും ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കുകയും വേണം. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രതയും കരുതലും കാണിക്കണം. ചെറിയ പനി, ചുമ, രുചി തിരിച്ചറിയാത്ത അവസ്ഥ തുടങ്ങിയവ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ നേരെത്തെ തന്നെ ഉള്‍പ്പെട്ടിട്ടുള്ളവയാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാലും ഉടന്‍ വൈദ്യ സഹായം തേടേണ്ടതാണ്.