മനാമ: ഗാര്‍ഹിക പീഢനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബഹ്റൈന്‍ ഭരണകൂടം. രാജ്യത്ത് ഗാര്‍ഹിക പീഢന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എം.പിമാരാണ് പുതിയ നിയമ ഭേദഗതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭേദഗതി പ്രാവര്‍ത്തികമായാല്‍ ഗാര്‍ഹിക പീഢനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നവരും നിയമ നടപടി നേരിടേണ്ടി വരും.
ഡൊമെസ്റ്റിക്ക് വൈലന്‍സ് പ്രൊട്ടക്ഷന്‍’ എന്ന നിയമത്തിന് കീഴിലാണ് പുതിയ ഭേദഗതി വരിക. ഈ നിയമമനുസരിച്ച് ഗാര്‍ഹിക പീഢനം നേരിടുന്ന വ്യക്തികളുടെ മാതാപിതാക്കളോ, കുടുംബാംഗങ്ങളോ അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്ന് 200 ദിനാര്‍ മുതല്‍ 2000 ദിനാര്‍ വരെ പിഴ ഈടാക്കുന്നതായിരിക്കും.









