ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 69, 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികളുടെ എണ്ണം 30,44,490 ആയി ഉയര്‍ന്നു. 912 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 56,706ലേക്ക് ഉയര്‍ന്നു. 7,07,668 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം 22,80,566 പേര്‍ രോഗമുക്തരായി. 74.90 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. എന്നാല്‍ ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ തോത് മറ്റ് രാജ്യങ്ങളെക്കാള്‍ വളരെ കൂടുതലാണ്. 16 ദിവസത്തിനുള്ളിലാണ് 20 ലക്ഷത്തില്‍ നിന്ന് രോഗബാധിതര്‍ 30 ലക്ഷം കടന്നത്.
രാജ്യത്തെ കൊവിഡ് ബാധിതര്‍ കൂടുതലും ഉള്ളത് മഹാരാഷ്ട്ര (14,492), ആന്ധ്ര (10,276) തമിഴ്നാട് (5980) കര്‍ണാടക (7330) ഉത്തര്‍ പ്രദേശ് (5,375) എന്നിവിടങ്ങളിലാണ്. ദിനംപ്രതി വന്‍ വര്‍ധനവാണ് കൊവിഡ് കേസുകളില്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നത്. കൂടാതെ പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രതിദിന സാംപിള്‍ പരിശോധനകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിന സാംപിള്‍ പരിശോധന 10 ലക്ഷം കടന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2172 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.