ജനീവ: കൊവിഡ്-19 1918ലെ സ്പാനിഷ് ഫ്ളൂ സമാനമായി രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസി. വേഗത്തില്‍ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുകയാണെങ്കില്‍ സ്പാനിഷ് ഫ്ളൂവിനെക്കാള്‍ കുറവ് സമയത്തിനുള്ളില്‍ കോവിഡ്-19ന്റെ വ്യാപനം തടയാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവരെ വാക്സിന്‍ കണ്ടുപിടിക്കത്ത സാഹചര്യത്തില്‍ രോഗബാധ എങ്ങിനെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ സംഘടന എപ്പോഴും അതീവ ജാഗ്രതയിലാണ്.
1918ലെ സ്പാനിഷ് ഫ്ളൂ 2 വര്‍ഷമാണ് നീണ്ടുന്നിന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സാങ്കേതിക വിദ്യയും രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുപ്പവും ഉള്ളതിനാലാണ് വൈറസ് വേഗത്തില്‍ വ്യാപിച്ചത് എന്ന് ടെഡ്രോസ് ചൂണ്ടിക്കാണിച്ചു. സാങ്കേതിക വിദ്യയും രോഗവ്യാപനം തടയാനുള്ള അറിവും നമുക്കുണ്ട്. ആഗോളവത്കരണവും അതുമൂലമുള്ള രാജ്യങ്ങളുടെ അടുപ്പവും നമുക്ക് പ്രതികൂല സാഹചര്യമുണ്ടാക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യ നമുക്ക് അനുകൂലമാണ്, അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഇപ്പോള്‍ ലഭ്യമായ വഴികള്‍ ഉപയോഗിച്ച് രോഗബാധയുടെ വ്യാപനം കുറയ്ക്കാന്‍ ശ്രമിക്കണം എന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു