ശ്രദ്ധേയമായി ബഹ്‌റൈന്‍ പ്രവാസികളൊരുക്കിയ ഭക്തി ഗാന ആല്‍ബം ‘കൃഷ്ണം

SONF

മനാമ: ശ്രദ്ധേയമായി ബഹ്‌റൈന്‍ പ്രവാസികളൊരുക്കിയ ഭക്തി ഗാന ആല്‍ബം ‘കൃഷ്ണം. ബഹ്റൈനിലെ സംഗീതാദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ സംഗീത സംവിധാനത്തില്‍ ഒരുക്കിയ ഏഴ് ഗാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ‘കൃഷ്ണം’. ഗജാനനം, പുണ്യം ദര്‍ശനം, രാധാ വിരഹം, ഭക്ത മാനസം, ഗുരുവായു പുരം, ബാല ഗോപാലം, ഹൃദയ ഗീതം എന്നിങ്ങനെ 7 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ഗണപതി സ്തുതിയില്‍ തുടങ്ങി കൃഷ്ണഭക്തിയുടെ രസവൈവിധ്യങ്ങളെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ ഗാനങ്ങളില്‍.

ഇക്കഴിഞ്ഞ ഗണേശചതുര്‍ഥി ദിനത്തില്‍ സത്യം ഓഡിയോസ് അവരുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെ പുറത്തിറക്കിയ ഈ ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കെ ജി ബാബു നെടുമ്പാള്‍, രജനി മേനോന്‍, ഷൈല സോമകുമാര്‍, സുധി പുത്തന്‍വേലിക്കര, പ്രജോദ് കൃഷ്ണ എന്നിവരാണ്. പവിത്ര മേനോന്‍, രോഷ്‌നി രജി, നവനീത് കൃഷ്ണ, കാര്‍ത്തിക് സായ് കൃഷ്ണന്‍, പ്രജോദ് കൃഷ്ണ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഓര്‍ക്കസ്ട്രേഷന്‍: ശ്രീകുമാര്‍ ചന്ദ്രന്‍, ബിജു രാജന്‍, മനോജ് നന്ദനം.

റെക്കോഡിംഗ്: ഗൗരി ഡിജിറ്റല്‍സ് ബഹ്റൈന്‍. പോസ്റ്റര്‍ ഡിസൈന്‍: സുജിത് രാജ്, ടീസര്‍: രഞ്ജിഷ് മുണ്ടയ്ക്കല്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!