മനാമ: രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ ബഹ്‌റൈന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യലിസ്റ്റ് ഐക്യം സാധ്യമാക്കുന്നതിന് ശ്രയാംസ് കുമാര്‍ നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
