മനാമ: യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനിൽ ആറ് പുതിയ ബിരുദാനന്തര കോഴ്സുകൾ കൂടി ആരംഭിച്ചു. പുതുതായി ആരംഭിക്കുന്ന 6 കോഴ്സുകളില്‍ നാലെണ്ണം ബഹ്റൈന്‍ സര്‍വകലാശാലയുടെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെയും, 2 കോഴ്സുകള്‍ കോളേജ് ഓഫ് ബിസ്നസ് അഡ്മിനിസ്ട്രേഷന്റെയും ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അപ്ലിക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് നെറ്റ്വര്‍ക്ക് എന്‍ജിനീയറിങ്ങ്, റിന്യൂവബിള്‍ എനര്‍ജി എന്‍ജിനീയറിങ്ങ്, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയവയിലാണ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ബിരുദാനന്തര കോഴുസുകള്‍ ആരംഭിച്ചിട്ടുള്ളത്.
ബഹ്റൈന്റെ ‘2030 എക്കണോമിക്ക് വിഷന്റെ’ ഭാഗമായി നിലവാരമേറിയ കോഴ്‌സുകള്‍ ഇനിയും ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇത് രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് സഹായകമാകും എന്നും സര്‍വകലാശാല വ്യക്തമാക്കി. കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് ആന്റ് പ്രോപ്പെര്‍ട്ടി മാനെജ്മെന്റിലും ഫിനാന്‍ഷ്യല്‍ ടെക്ക്നോഷജിയിലുമാണ് ബിരുദാനന്തര കോഴ്സുകള്‍. നിലവില്‍ 47 കോഴ്സുകളാണ് ബിരുദാനന്തര പഠനത്തില്‍ ഉള്‍പ്പെടുന്നത്. അതില്‍ 36 മാസ്റ്റര്‍ കോഴ്സുകളും, 9 പിഎച്ച്ഡികളും, 2 ഡിപ്ലോമകളുമാണുള്ളത്.