സാം അടൂര്‍ ഓർമ്മദിനം

sam adoor

മനാമ: കോവിഡ്-19 ബാധിച്ച് മരണപ്പെട്ട ബഹ്റൈൻ പ്രവാസി സാമൂഹിക പ്രവർത്തകൻ സാം അടൂരിന്റെ ഓർമ്മദിനം ആചരിച്ചു. സൽമാബാദിലുള്ള സെമിത്തേരിയിൽ വെച്ച് സെന്റ്മേരീസ് പള്ളി വൈദികരായ ഫാദർ ഷാജി ചാക്കോ, ഫാദർ ബിജുമോൻ ഫിലിപ്പോസിന്റെയും കാർമികത്വത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തിൻറെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥന ചടങ്ങുകൾ നടത്തി. ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്, അനീഷ് വർഗീസ്, ഫ്രാൻസിസ് കൈതാരം, സാനി പോൾ, അജി പി ജോയ്, സാംജി, അജിത്ത്, അനു, അനൂപ്, സണ്ണി, സജി, സാബു സക്കറിയ, സുനീഷ്, സജി ഫിലിപ്പ്, ബിനു കുന്നന്താനം, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു

സാമിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ പലരും, ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങൾ ഇതിനകം നേരിട്ട് അയയ്ക്കുവാൻ മുന്നോട്ടു വരികയുണ്ടായി. വർഗീസ് കുര്യൻ, പമ്പവാസൻ നായർ, സീറോമലബാർ സൊസൈറ്റി, കോട്ടയം പ്രവാസി ഫോറം, പ്രവാസി ഗൈഡൻസ് ഫോറം എന്നിവരുടെ സഹായങ്ങൾ എടുത്തുപറയേണ്ടതാണ്. മറ്റു പല സംഘടനകളും, വ്യക്തികളും അദ്ദേഹത്തിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ എത്രയും പെട്ടെന്ന് തന്നെ അയക്കുവാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ ക്ലബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!