തണല്‍ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സെപ്റ്റംബർ 4ന്

blood donation

മനാമ: ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായ തണല്‍ ബഹ്‌റൈന് ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി തണല്‍ ഭാരവാഹികളും പ്രവര്‍ത്തകരും രക്തം നല്‍കുവാനായി രജിസ്റ്റര്‍ ചെയ്തതായും ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്‍കുവാനായി ഉണ്ടാവും എന്നും സംഘാടകര്‍ വ്യക്തമാക്കി പറഞ്ഞു.

കേരളത്തിലും വിദേശനാടുകളിലും ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് തണല്‍. പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് ഉപകാരപ്രദമായ കിഡ്‌നി കെയര്‍ എക്‌സിബിഷനും അനുബന്ധ ആരോഗ്യബോധവല്‍ക്കരണം മുതല്‍ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ ആശ്വാസമായി നിലകൊള്ളുന്ന തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും; ഹമീദ് പോതിമഠത്തില്‍ (39466399) റഷീദ് മാഹി (38975579) റഫീക്ക് നാദാപുരം (39903647) ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com എന്ന ഇമെയില്‍ വഴിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!