ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണ നിരക്ക് 60000ത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം രാജ്യത്ത് 1,066 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 66,873 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3,231,754 ആയി ഉയര്‍ന്നു. 15 ലക്ഷം കേസുകളാണ് ആഗസ്റ്റില്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് കാരണം ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കാത്തതാണ് എന്ന് ഐസിഎംആര്‍ മേധാവി അഭിപ്രായപ്പെട്ടു. അതേസമയം റഷ്യയുടെ സ്പുട്നിക്ക് വി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യ തയ്യാറാണെന്ന് സൂചനകള്‍ ഉണ്ട്.
പ്രതിദിനം വര്‍ധിക്കുന്ന കൊവിഡ് കേസുകള്‍ രാജ്യത്ത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 11,015, ആന്ധ്രയില്‍ 9927, കര്‍ണാടകത്തില്‍ 8161, തമിഴ്നാട്ടില്‍ 5967, ഉത്തര്‍പ്രദേശില്‍ 5124, ഒഡീഷയില്‍ 2546 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡല്‍ഹിയില്‍ ആയിരത്തിനടുത്താണ് നിലവിലെ പ്രതിദിന രോഗബാധ നിരക്ക്. ഇന്നലെ 1,544 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ രാജ്യത്തെ സെറോളജിക്കല്‍ സര്‍വ്വേയുടെ രണ്ടാം ഘട്ടം സെപ്റ്റംബറില്‍ അവസാനിക്കും. ആദ്യഘട്ട സര്‍വ്വേയുടെ ഫലം ഈയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.
കേരളത്തില്‍ ഇന്നലെ 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.