bahrainvartha-official-logo
Search
Close this search box.

സാമ്പത്തികപരമായി മുന്നിട്ട് നില്‍ക്കുന്ന ലോക നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടി മനാമ

Manama

ന്യൂയോര്‍ക്ക്: സാമ്പത്തികപരമായി മുന്നില്‍ നില്‍ക്കുന്ന ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടി  ബഹ്‌റൈന്‍ തലസ്ഥാന നഗരിയായ മനാമ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എഐആര്‍ഐഎന്‍സിയാണ്(അകഞകചഇ) പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആളുകളുടെ വരുമാനം, ജീവിതച്ചെലവ്, നികുതി ശതമാനം, ജീവിത സാഹചര്യം തുടങ്ങിയവയില്‍ പ്രത്യേക സവിശേഷമായി പഠിക്കുന്ന സ്ഥാപനമാണ് എഐആര്‍ഐഎന്‍സി. ആഗോളതലത്തില്‍ മികച്ച 150 നഗരങ്ങളുടെ പട്ടികയാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

എല്ലാതരലത്തിലും മികച്ചു നില്‍ക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മനാമ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 47-ാം സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തികപരമായ ശേഷിയും ജീവിത സഹചര്യവുമാണ് പ്രധാനമായും കമ്പനി മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലെയും റഷ്യയിലെയും യൂറോപ്പിലെയും മികച്ച നഗരങ്ങളെ പിന്തള്ളിയാണ് മനാമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള നഗരമാണ് മനാമ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബഹ്‌റൈന്‍ സ്വതന്ത്രരാജ്യമെന്ന സ്ഥാനം നേടിയെടുക്കുന്നതിന് മുന്‍പ് തന്നെ ആഗോളതലത്തിലെ മികച്ച വ്യാപാര കേന്ദ്രമായി മനാമ അടയാളപ്പെടുത്തപ്പെട്ടിരുന്നു. ബഹ്‌റൈനിലെ ഏറ്റവും വലിയ നഗരം കൂടിയാണ് മനാമ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!