ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 75,760 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം 3,310,234 ആയി ഉയര്‍ന്നു. 1023 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 60,472 ആയി. 7,25,991 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 25,23,772 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 76.24 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലം അറിയിച്ചു. നിലവില്‍ ആഗോളതലത്തില്‍ യു.എസിനും ബ്രസീലിനും പിന്നിലാണ് കോവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യ.
ഇന്ത്യയില്‍ മഹാരാഷ്ട്രയാണ് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്ത് 7.18 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 23,089 പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടാം സ്ഥാനത്തും അതിന് പിന്നാലെയായും തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകയും തുടരുന്നു. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവടങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അതേസമയം ഡല്‍ഹിയില്‍ ദിനം പ്രതിയുള്ള കേസുകള്‍ കുറഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രതിദിനം പരിശോധനയ്ക്ക് വിധേയമാക്കുന്ന സാംപിളുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ബുധനാഴ്ച രാജ്യത്ത് 9.24 ലക്ഷം സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ആകെ 3.85 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്.
അതേസമയം കേരളത്തില്‍ ഇന്നലെ 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.