മനാമ: കൊവിഡ് പ്രതിരോധത്തില്‍ നാഴികക്കല്ലുകള്‍ പിന്നിട്ട് ബഹ്റൈന്‍. കൊവിഡ് പരിശോധനയില്‍ ലോകത്ത് മുന്‍ നിരയിലാണ് രാജ്യമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ‘കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക’ എന്ന ആപ്തവാക്യത്തിലൂന്നിയ പ്രതിരോധ നടപടിയിലൂടെയാണ് ഇത്തരം ഒരു നേട്ടം രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചതെന്ന് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു.
1000 പേരില്‍ 707 പേര്‍ക്ക് എന്ന തോതിലാണ് പരിശോധനകള്‍ നടക്കുന്നത്. കൂടാതെ 10 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത് രാജ്യത്തിന്‍ നേട്ടമാണ്. 1067907 പേരുടെ സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ 93.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കൂടാതെ മരണ നിരക്ക് കേവലം 0.4 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 25 ദിവസത്തിനിടെ കേസുകള്‍ ഇരട്ടിയായിട്ടില്ല. പ്രവാസികള്‍ക്കിടയിലും രോഗ ബാധ കഴിഞ്ഞ 48 ദിവസത്തിനിടെ ഇരട്ടിയായിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരിക്ഷണവും ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ആരോഗ്യ മന്ത്രാലായം നേരത്തെ അറിയിച്ചിരുന്നു.
3158 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 30 പേരൊഴികെ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 47049 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ 186 പേര്‍ മരണപ്പെടുകയും ചെയ്തു