മനാമ: വന്ദേഭാരത് മിഷന്റെ അടുത്തഘട്ടത്തില്‍ കേരളത്തിലേക്ക് ബഹ്റൈനില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ പുറത്തുവിട്ട ഷെഡ്യൂള്‍ അനുസരിച്ച് 4 വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഇത് ആഗസ്റ്റ് 31 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്.
സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം, മൂന്നിന് കോഴിക്കോട്, അഞ്ചിന് കൊച്ചി, ഒമ്പതിന് കണ്ണൂര്‍ എന്നിവടങ്ങളിലേക്കാണ് ബഹ്റൈനില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പുറപ്പെടുന്നത്. ഇതിന് പുറമെ ഹൈദരാബാദിലേക്ക് മൂന്നും ഡല്‍ഹിയിലേക്ക് ഒരു സര്‍വീസും ഉണ്ടായിരിക്കും.