മനാമ: കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാല്‍ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായമെത്തിച്ച് ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടായ്മ ഹരിഗീതപുരം ബഹ്റൈന്‍. സ്വന്തമായി വീടെന്ന സ്വപ്നം പോലും ബാക്കിയാക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം സുമനസുകളുടെ സഹായത്തോടെയാണ് ധനസഹായം സമാഹരിച്ചത്.
ഹരിപ്പാടുകാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്‌സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 240383 രൂപയാണ് അജീന്ദ്രന്റെ കുടുംബത്തിന് സഹാമായ എത്തിച്ചത്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവര്‍ക്കും സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്റൈന്‍ അംഗങ്ങളും സുഹൃത്തുക്കളും ആയ 118പേര്‍ ഈ സത്കര്‍മ്മത്തില്‍ പങ്കാളികളായി.