മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂബ്ലിയിലെ ഒരു കമ്പനിയിൽ 6 മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്ന ഒരു സഹോദരന് നാട്ടിൽ പോകുന്നതിനു ആവശ്യമായ കുറച്ചു സാമ്പത്തികസഹായവും, നാട്ടിലേക്കു കൊണ്ട് പോകാനുള്ള അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും കൈമാറി. ധന സഹായം ചാരിറ്റി വിങ് സെക്രട്ടറി തോമസ് ഫിലിപ്പും, കിറ്റ് പ്രസിഡന്റ് എഫ് .എം ഫൈസലും കൈമാറി. സെക്രട്ടറി ഷൈജു കമ്പത്ത് , ട്രെഷറർ ജസ്റ്റിൻ ഡേവിസ് ,ജോയിന്റ് സെക്രട്ടറി മണിക്കുട്ടൻ, എക്സി. കമ്മിറ്റി അംഗം അനു കമൽ എന്നിവർ സന്നിഹിതരായിരുന്നു.