തിരുവോണ ദിനത്തിൽ സൗജന്യ ഓണസദ്യ വിതരണം ചെയ്ത് സംസ്കൃതി ബഹ്‌റൈൻ

Screenshot_20200902_151557

മനാമ: ഓണദിവസം ആരും വിശക്കുന്നവയറുമായി കഴിയരുത് എന്ന ലക്ഷ്യത്തോടെ പരമ്പരാഗത ഓണസദ്യയും, പൊതിച്ചോറുമായി അഞ്ഞൂറിൽപരം പേർക്ക് സംസ്കൃതി ബഹ്‌റൈൻ വിതരണം ചെയ്തു. കൊറോണവൈറസ് എന്ന മഹാമാരിയിൽ പലവിധ കഷ്ടതകളാൽ അതിജീവനത്തിലൂടെ നീങ്ങുന്ന ഈ കാലഘട്ടത്തിൽ ബഹ്‌റിനിലെ വിവിധസ്ഥലങ്ങളിൽ കഴിയുന്നവരുടെ ആവശ്യകത കണ്ടറിഞ്ഞ്, സംസ്കൃതി ബഹ്‌റൈൻ പ്രവർത്തകർ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സദ്യയും, പൊതിച്ചോറും വിതരണം ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നൽകുന്നത്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി ഞങ്ങളോടൊപ്പം പങ്കാളികളായതിലുള്ള സന്തോഷവും, നന്ദിയും ഈ മാധ്യമത്തിലൂടെ അറിയിക്കുന്നതായും, ഇതിനായി മുന്നിട്ടിറങ്ങിയ സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം വിഭാഗിന്റെ ഭാരവാഹികളെ അഭിനന്ദിക്കുന്നു എന്നും സംസ്കൃതി പ്രസിഡന്റ്, ശ്രീ. പ്രവീൺ നായർ അറിയിച്ചു. ഒരുകൂട്ടം സദ്‌മനസ്സുകളുടെ സഹകരണത്തോടെ തിരുവോണദിവസം ഇത്രയുംപേർക്ക് ആഹാരം നൽകാനായതിലുള്ള സംതൃപ്തി സഹ സംയോജക്, ശ്രീ. സുരേഷ് ബാബുവും പങ്കുവെച്ചു.

ഈ പുണ്യപ്രവർത്തനത്തിൽ കൈത്താങ്ങായി അൻപത് കാളിങ് കാർഡുകൾ സംഭാവനയായി കിട്ടുകയുണ്ടായി. തൊഴിൽ നഷ്ടപെട്ടുംമറ്റും വേണ്ടപ്പെട്ടവരെ ഒന്ന് വിളിക്കാൻപോലുംസാധിക്കാതെ കഴിയുന്നവരെ കണ്ടെത്തി കാർഡുകൾ വിതരണം ചെയ്യും. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ഓണസദ്യ വിതരണത്തിന് തുടക്കം കുറിച്ചത്. സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം വിഭാഗ് (കേരള തമിഴ്നാട് ഘടകം) പ്രസിഡന്റ് ശ്രീ. സിജുകുമാർ, സെക്രട്ടറി, ശ്രീ. അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. റിതിൻ രാജ്, ശ്രീ. അനിൽ മടപ്പള്ളി, എന്നിവർ നേതൃത്വം നൽകുകയും മറ്റ് നിരവധി അംഗങ്ങൾ ഇതിൽ ഭാഗമാവുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!