മനാമ: മലബാറിന്റെ രുചിപ്പെരുമ പവിഴ ദ്വീപിലെത്തിച്ച കോഴിക്കോട് സ്റ്റാര്‍ റസ്‌റ്റോറന്റ് വീണ്ടും ഓണസദ്യയൊരുക്കുന്നു. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യപ്രകാരമാണ് സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച്ച റസ്റ്റോറന്റ് വീണ്ടും സദ്യയൊരുക്കുന്നത്. തിരുവോണനാളില്‍ മുൻകൂട്ടി ബുക്ക് ചെയ്തവർക്കല്ലാതെ നേരിട്ടെത്തിയ പല ഉപഭോക്താക്കള്‍ക്കും സദ്യയെത്തിക്കാന്‍ റസ്‌റ്റോറന്റിന് കഴിഞ്ഞിരുന്നില്ല. ഇത് പരിഗണിച്ച ഉടമകളുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് പ്രത്യേക പാക്കേജുള്‍പ്പെടെയുള്ള പുതിയ ഓണവിരുന്ന്.
നേരത്തെ 2.5 ദിനാറായി നിശ്ചയിച്ചിരുന്ന വിലയില്‍ നിന്നും വ്യത്യസ്തമായി 2 ദിനാറാണ് ഇത്തവണ സദ്യയുടെ വില. ഇതുകൂടാതെ റസ്റ്റോറന്റില്‍ നേരിട്ടെത്തി സദ്യ കൂപ്പണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടെ 1.8BD ക്ക് സദ്യ ലഭിക്കുന്നതാണ്. എല്ലാവര്‍ക്കും ഓണസദ്യ സൗജന്യ നിരക്കില്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കും.
മലയാളിയുടെ തനിനാടന്‍ രൂചികള്‍ കോര്‍ത്തിണക്കിയ ഗംഭീര ഓണസദ്യ ബുക്ക് ചെയ്യാനായി വിളിക്കൂ: +973 1726 0071, +973 3541 9060.