മനാമ: ലേബർ ക്യാമ്പുുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ സിവിൽ ഡിഫൻസ്. തൊഴിലാളികൾ താമസസ്ഥലങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടിക്രമങ്ങളെക്കുറിച്ച് വിശദീരിക്കുന്നതായിരുന്നു ക്യാംപെയ്ൻ. തീപിടിത്തം പോലുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും അപ്രതീക്ഷിത ദുരന്തങ്ങളുടെ ആഘാതങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ മുൻകരുതലുകളെക്കുറിച്ചും സിവിൽ ഡിഫൻസ് തൊഴിലാളികൾക്ക് വിശദീകരിച്ചു.
നാലു ഭാഷകളിൽ തയാറാക്കിയ ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസിന്റെ കീഴിൽ നേരത്തെ കൊറോണ വൈറസ് ബോധവൽക്കരണ പരിപാടിയും ആരോഗ്യ സുരക്ഷാ ബോധവൽക്കര ക്യാംപെയ്നും നടന്നിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയായിരുന്നു പരിപാടികൾ.