മനാമ: മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി ബഹ്‌റൈന്‍ അനുശോചനമറിയിക്കുകയായിരുന്നു. ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തയെ നേരിട്ടറിയിച്ചു.
ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്കായി നിരന്തരം പ്രയത്‌നിച്ച വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ഡാ അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. ബഹ്‌റൈനുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനും പ്രണബ് മുഖര്‍ജി പ്രയത്‌നിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.