മനാമ: ബഹ്‌റൈനിലെ പുതിയ വ്യോമഗതാഗത റേഡിയോ കമ്യൂണിക്കേഷന്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദാണ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാജ്യത്തെ വ്യോമ ഗതാഗത സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയിലേക്ക് മാറ്റാനും സുരക്ഷാ മെച്ചപ്പെട്ടതാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് റേഡിയോ കമ്യൂണിക്കേഷന്‍ സ്‌റ്റേഷന്‍ ആരംഭിച്ചതെന്ന് ഉദ്ഘാടനത്തിന് ശേഷം മന്ത്രി പറഞ്ഞു.
ഓരോ വര്‍ഷവും ആറ് ലക്ഷത്തോളം വിമാനങ്ങളാണ് ബഹ്‌റൈന്റെ വ്യോമ മേഖലയിലുടെ കടന്നുപോകുന്നത്. കൂടാതെ പ്രതിമാസം ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 8000 വിമാനങ്ങള്‍ ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ റേഡിയോ സ്റ്റേഷന്‍ ഈ വിമാനങ്ങളുടെ സുരക്ഷ കൂടുതല്‍ മികച്ച രീതിയിലാക്കും. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ വ്യോമ ഗതാഗത സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സ്റ്റേഷന് കഴിയും.