ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 83,341 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 39,36,748 ആയി ഉയര്‍ന്നിരിക്കുന്നത്. 68,472 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഇന്നലെ മരണപ്പെട്ട 1,096 പേരും ഉള്‍പ്പെടുന്നു. 8,31,124 പേരാണ് പല സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 30,37,152 പേര്‍ ഇതുവരെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,66,79,145 സാംപിളുകളാണ് ഇന്നലെ വരെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 11,69,765 സാംപിളുകള്‍ പരിശോധിച്ചു എന്ന് ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ ദിനം പ്രതി വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ 18,105 പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍ 10,199 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,892 പേര്‍ക്കും ഡല്‍ഹിയില്‍ 2,737 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശ് 5,776, ബിഹാര്‍ 1922, പഞ്ചാബ് 1,527, മധ്യപ്രദേശ് 1,672, ഗുജറാത്ത് 1,325, ജമ്മു കശ്മീരില്‍ 1,079 പേരും 24 മണിക്കൂറില്‍ രോഗബാധിതരായി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം വ്യക്തത നല്‍കി. ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവര്‍, സൈക്ലിംഗ് നടത്തുന്നവര്‍, വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം ആക്കിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സാമൂഹ്യ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.