മനാമ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്നാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ്-19 സാഹചര്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷ നടപടികളാണ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പെം തന്നെ കുട്ടികള്‍ക്കുള്ള ഗതാഗസ സൗകര്യങ്ങളും, സ്‌കൂള്‍ സുചീകരണ പ്രക്രിയയും, ക്ലാസുകളില്‍ സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെ പറ്റിയും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ പാഠ്യപദ്ധതി, മൂല്യനിര്‍ണ്ണയ രീതി, മിശ്രിത പഠന സാഹചര്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി പ്രത്യക സമിതി രൂപീകരിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ നിര്‍ദ്ദേശങ്ങള്‍ ഓരോ വ്യക്തികളിലും എത്തുന്നതിന് രക്ഷിതാക്കളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തണം എന്നും മന്ത്രാലയം അറിയിച്ചു. 50 പേജുള്ള മാര്‍ഗനിര്‍ദ്ദേശ പത്രിക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൊവിഡ് വ്യാപനത്തിന്റെ തോതില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നടപടിക്രമങ്ങളിലും മാറ്റം വരുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും institutions@moe.bh or parents@moe.bh