പുകവലിക്കെതിരെ ബോധവത്ക്കരണവുമായി റിഫ ക്ലബിൽ ചിത്രപ്രദർശനം നടന്നു

മനാമ : പുകവലിക്കെതിരെ ബോധവത്ക്കരണവുമായി റിഫ ക്ലബിൽ ചിത്രപ്രദർശനം നടന്നു.”നിങ്ങളുടെ ആരോഗ്യത്തിനായി പുകവലി നിർത്തൂ” എന്ന സ്ലോഗനുമായാണ് ചിത്രപ്രദർശനം നടന്നത്. ലോക ക്യാൻസർ ദിനത്തിലാണ് പ്രദർശനം നടന്നത്. സതേൺ ഗവർണർ ശൈഖ് ഖാലിദ് ബിൻ അലി ബിൻ ഖലീഫയാണ് ചിത്രപ്രദർശനം ഉദ്ഘാടനം നിർവ്വഹിച്ചത്.

പുകവലി ജനജീവിതം നശിപ്പിക്കുന്നതായി ഗവർണ്ണർ പറഞ്ഞു. കാൻസർ ദിനം തന്നെ ഇത്തരത്തിലൊരു ബോധവത്ക്കരണ പ്രവർത്തനത്തിനായി തെരെഞ്ഞെടുത്തതിൽ സംഘാടകർ അദ്ദേഹം അഭിനന്ദിച്ചു.