മനാമ: ബഹ്‌റൈനിലെ അല്‍ മൽക്കിയ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫഴേസ് ആന്റ് അര്‍ബന്‍ പ്ലാനിംഗ് മിനിസ്റ്റര്‍ ഇസാം ബിന്‍ അബ്ദുള്ള ഖലഫ് ആണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായിട്ടുള്ള മത്സ്യം, പച്ചക്കറികള്‍, ഇറച്ചി തുടങ്ങി അവശ്യ വസ്തുക്കളുടെ വിപണനമായിരിക്കും പുനരാരംഭിക്കുക.
നേരത്തെ കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളിള്‍ ഔട്ട്‌ഡോര്‍ ഡൈനിംഗ് രണ്ട് ദിവസം മുന്‍പ് പുനരാരംഭിച്ചിരുന്നു.