bahrainvartha-official-logo
Search
Close this search box.

28 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം അനില്‍ അണേല ജന്മനാട്ടിലേക്ക് യാത്രയാവുന്നു

ANIL

മനാമ: 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ബഹ്‌റൈന്‍ പ്രവാസി അനില്‍ അണേല ജന്മനാട്ടിലേക്ക് യാത്രയാവുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രവാസ ജീവിതത്തിനിടയില്‍ കഴിയാവുന്ന സാമൂഹി രാഷട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അനില്‍ ഈ മാസം 9ന് സ്വദേശമായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അണേലകടവിലേക്ക് തിരിക്കും. അനിലിന് ശോഭനമായ ഒരു വിശ്രമ ജീവിതം ആശംസിക്കുന്നതായി ബഹ്റൈൻ പ്രതിഭ പ്രതിനിധികൾ അറിയിച്ചു.

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിന്റെ തുടര്‍ച്ചയായാണ് 15 വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ അനില്‍ എത്തിച്ചേരുന്നത്. സിത്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉള്ള യൂണിവേഴ്‌സല്‍ വിന്‍ഡോസ് എന്ന സ്ഥാപനത്തില്‍ ജോലി തുടങ്ങി. നീണ്ട പതിനഞ്ച് വര്‍ഷക്കാലം ഒരേ കമ്പനിയില്‍ തൊഴിലെടുത്തു. ഇപ്പോള്‍ സൂപ്പര്‍വൈസര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

മാനേജ്‌മെന്റിന്റെ മനസ്സ് അറിഞ്ഞു പ്രവര്‍ത്തിച്ചതിനാലാണ് തനിക്കു ഇത്ര നീണ്ട കാലം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്ന് അനില്‍ അണേല വിശ്വസിക്കുന്നു. ഒപ്പം തനിക്കൊപ്പം ജോലി ചെയ്തവരില്‍ നിന്നുള്ള അകമഴിഞ്ഞ സഹായവും. എട്ട് വര്‍ഷം മുമ്പ് ഒരു വാട്‌സ്ആപ്പ് കൂട്ടായ്മക്ക് അനില്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപം കൊടുത്തിരുന്നു. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഇടം എന്ന നിലയിലാണ് കൂട്ടായ്മ പ്രവര്‍ത്തിച്ച് പോന്നിരുന്നത്. ഇന്നിപ്പോള്‍ അത് എണ്‍പതില്‍പ്പരം പേരുടെ കൂട്ടായ്മയായി വളര്‍ന്നിട്ടുണ്ട്.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ടെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവെ കുറിച്ചുള്ള ‘പത്മവ്യൂഹത്തിലെ അഭിമന്യു ‘എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനില്‍. അച്ഛന്‍: വാസു, അമ്മ:തങ്കം, ഭാര്യ:ഫെമിദ, മക്കള്‍: ആദിത്, ആകാശ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!